|    Apr 26 Wed, 2017 5:37 am
FLASH NEWS

വമ്പുകാട്ടി ഡല്‍ഹി ജയിച്ചു

Published : 31st October 2016 | Posted By: SMR

പനാജി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി-ഗോവ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. ഗോവയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഡല്‍ഹി ഡൈനാമോസ് വിജയം പിടിച്ചടക്കിയത്. ഡല്‍ഹിക്ക് വേണ്ടി മാര്‍സിലോ പെരേയ്‌റയും റിച്ചാര്‍ഡ് ഗോഡ്‌സെയുമാണ് വലകുലുക്കിയത്.
ആദ്യപകുതിയില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസിനെ ഗോളടിപ്പിക്കാതെ ഗോവ പിടിച്ചുനിര്‍ത്തി.  കളിയുടെ 23ാം മിനിറ്റില്‍ ഡല്‍ഹി താരം ഗോഡ്‌സെ മികച്ച ഷോട്ടെടുത്തെങ്കിലും ഗോവന്‍ ഗോള്‍കീപ്പര്‍ സുബാഷ് മനോഹരമായി പന്ത് പിടിച്ചെടുത്തു.  ആദ്യ പകുതിക്ക് തൊട്ടുമുമ്പ് പോസ്റ്റിന് തൊട്ടടുത്തുനിന്നുള്ള ഗോഡ്‌സെയുടെ സൂപ്പര്‍ ഷോട്ട് ഗോളി തട്ടിയകറ്റിയപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുതലോടെയാണ് ഡല്‍ഹി തുടങ്ങിയത്. കൃത്യതയുള്ള പാസുകളും മികവുറ്റ ഷോട്ടുകളുമായി ഡല്‍ഹി കളി മെല്ലെ വരുതിയിലാക്കി. രണ്ടാം പകുതിയുടെ 72ാം മിനിറ്റില്‍ മാര്‍സിലോ പെരേയ്‌റോ ഡല്‍ഹിക്കായി ആദ്യം വലകുലുക്കി. മിനിറ്റുകള്‍ക്കുള്ളില്‍ റിച്ചാര്‍ഡ് ഗോഡ്‌സെയിലൂടെ വീണ്ടും ഡല്‍ഹി വലകുലുക്കി കരുത്തുകാട്ടി. കളി മുഴുവന്‍ സമയം പൂര്‍ത്തിയാക്കിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയവുമായാണ് ഡല്‍ഹി താരങ്ങള്‍ കളം വിട്ടത്‌

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day