|    Oct 18 Wed, 2017 10:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വനൗത്തുവില്‍ ശക്തമായ ഭൂകമ്പം: സുനാമിക്കു സാധ്യതയില്ല

Published : 30th April 2016 | Posted By: SMR

പോര്‍ട്ട് വില: പസഫിക് ദ്വീപ് രാഷ്ട്രമായ വനൗത്തുവില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയതായി പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമിക്കു സാധ്യതയില്ലെന്നും അവര്‍ അറിയിച്ചു. തലസ്ഥാനം പോര്‍ട്ട വിലെയില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുള്ള മാലെകുലാ ദ്വീപിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലന്ന് പോലിസ് അറിയിച്ചു. ഒരു മാസത്തിനിടെ രാജ്യത്തുണ്ടാവുന്ന നാലാമത്തെ ശക്തമായ ഭൂകമ്പമാണ് ഇന്നലത്തേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക