|    Oct 19 Fri, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വന്‍ ഹാന്‍സ് ശേഖരം പിടികൂടി;അഞ്ചുപേര്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

കാലടി/കോതമംഗലം: എറണാകുളം ജില്ലയില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. കോതമംഗലം കാലടി പ്രദേശങ്ങളില്‍ നിന്നായി വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് ശേഖരം പിടിച്ചെടുത്തത്. രണ്ട് ഇടങ്ങളില്‍ നിന്നായി ആകെ 15,000ത്തോളം പാക്കറ്റ് ഹാന്‍സാണ് പോലിസ് പിടിച്ചത്. കാലടിയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണു നാലുലക്ഷം രൂപയോളം വിലവരുന്ന 9000 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം രാത്രി കാലടി ടൗണില്‍ വാഹനപരിശോധനയ്ക്കിടെ പോലിസിനെ വെട്ടിച്ച് കടന്നുപോവാന്‍ ശ്രമിച്ച വാഹനത്തെ പി ന്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവച്ച നിലയില്‍ ഹാ ന്‍സ് പാക്കറ്റ് പോലിസ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം നാട്ടുകല്‍ക്കര പുതിയമാളിയേക്കല്‍ വീട്ടില്‍ ഷറഫുദ്ദീ (31) നെയും മലപ്പുറം കാരിവട്ടം പട്ടിക്കാട് കാലേക്കല്‍ വീട്ടില്‍ അലി(26)യെയും കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ നിന്നു കാലടി, പെരുമ്പാവൂര്‍ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വിതരണം ചെയ്യാനാണ് ഹാന്‍സ് കൊണ്ടുവന്നതെന്നാണ് അറിയാന്‍ സാധിച്ചത്. ഇതിനിടെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് പച്ചക്കറി വാഹനത്തി ല്‍ വില്‍പ്പന നടത്തുന്ന സംഘത്തെ കോതമംഗലത്തുനിന്നാണു പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 5,700 പാക്കറ്റ് ഹാന്‍സും പിടികൂടിയിട്ടുണ്ട്. വാരപ്പെട്ടി ഇഞ്ചൂര്‍ പഴുക്കാളിയില്‍ ബെന്നി(48), മൂവാറ്റുപുഴ രണ്ടാര്‍ക്കര മാരിയില്‍ നസീ ര്‍(52), മൂവാറ്റുപുഴ പെരുമറ്റം പറയ്ക്കകുടി മനാഫ് (34) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.  ഇത്തരം വസ്തുക്കളുടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രധാന വിതരണക്കാരാണു പിടിയിലായവരെന്നും പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss