|    Jan 18 Wed, 2017 1:44 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വന്‍ മയക്ക് മരുന്ന് കടത്ത് പിടികൂടി

Published : 20th February 2016 | Posted By: swapna en

DRUGS

അബുദബി:  യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഒമാനില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടി. ഒമാനിലെ മുസണ്ടം ഗവര്‍ണറേറ്റിലെ ഖസബില്‍ വെച്ചാണ് മയക്ക് മരുന്ന് പിടികൂടിയത്. 10 കിലോ ഹഷീഷ്, 19,800 മയക്ക് മരുന്ന് ഗുളികള്‍, 54 ഗ്രാം ഹിറോയിന്‍, 80 ക്രിസ്റ്റല്‍ നാര്‍ക്കോട്ടിക് തുടങ്ങിയ മയക്ക് മരുന്നുകളുമായി കടത്താന്‍ ശ്രമിച്ച രണ്ട് പേരും പിടിയിലായിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് മയക്ക് മരുന്ന് കടത്ത് പിടികൂടാന്‍ സാധിച്ചതെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള മയക്ക് വിരുദ്ധ സേനയുടെ മേധാവി കേണല്‍ സയീദ് അബ്ദുല്ല തവീര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 364 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക