|    Nov 24 Fri, 2017 12:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വന്‍ ദുരന്തം ഒഴിവായത് സ്‌റ്റേഷന്‍ മാസ്റ്ററുടെ സമയോചിത ഇടപെടല്‍

Published : 29th August 2016 | Posted By: SMR

അങ്കമാലി: കറുകുറ്റി റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് കറുകുറ്റി സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാബു വര്‍ഗീസിന്റ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം.
അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്തേക്ക് എതിര്‍ ട്രാക്കിലൂടെ ചെന്നൈ എക്‌സ്പ്രസും കടന്നു വരുന്നുണ്ടായിരുന്നു. സ്‌റ്റേഷന്‍മാസ്റ്ററുടെ മനസ്സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് ഒരു വന്‍ ദുരന്തം ഒഴിവായത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ ബാബു വര്‍ഗീസ് സംഭവം കുടുതല്‍ വ്യക്തമാവുന്നതിന് മുമ്പ് തന്നെ ഇരുവശങ്ങളിലേയും സിഗ്‌നല്‍ ലൈറ്റുകള്‍ ചുവപ്പ് ആക്കുകയായിരുന്നു.
എറണാകുളത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയ അതേ സമയത്ത് തന്നെ തൃശൂര്‍ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് ചൈന്നൈ എക്‌സ്പ്രസ് കടന്നുവന്നു. സിഗ്‌നല്‍ ചുവപ്പ് ആയതിനെ തുടര്‍ന്ന് ചെന്നൈ എക്‌സ്പ്രസ് കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു തൊട്ടു മുമ്പായി നിര്‍ത്തുകയായിരുന്നു.
കൃത്യമായ സിഗ്‌നല്‍ കിട്ടിയിരുന്നില്ലായിരുന്നെങ്കില്‍ ചെന്നൈ എക്‌സ്പ്രസ് അപകട സ്ഥലത്ത് കുതിച്ചെത്തുമ്പോള്‍ പാളം തെറ്റി കിടക്കുന്ന ബോഗികളുമായി കൂട്ടിയിടിച്ച് അപകടത്തിന്റെ ആഴം കൂടുതല്‍ വര്‍ധിക്കുമായിരുന്നു. സിഗ്‌നല്‍ ചുവപ്പാക്കിയതിനു ശേഷം ശബ്ദം കേട്ട് സ്ഥലത്തെത്തിയ സ്‌റ്റേഷന്‍ മാസ്റ്റര്‍ സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചു.
യാത്രക്കാരെയും മറ്റും സുരക്ഷിതമായി റോഡുമാര്‍ഗം തൃശൂരും എറണാകുളത്തും എത്തിക്കുന്നതിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക