|    Jan 17 Tue, 2017 11:01 pm
FLASH NEWS

വന്‍ താരനിരയുമായി മുംബൈ സിറ്റി

Published : 27th September 2016 | Posted By: SMR

സൂപ്പര്‍ താരനിരയുമായി ഐഎസ്എല്ലിന്റെ മൂന്നാം സീസണിനിറങ്ങുന്ന മുംബൈ സിറ്റി കിരീടത്തില്‍ കുറഞ്ഞതൊ ന്നും പ്രതീക്ഷിക്കുന്നില്ല. ഉറുഗ്വേയുടെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിയേഗോ ഫോര്‍ലാനാണ് ഇത്തവണ മുംബൈ നിരയിലെ സ്റ്റാര്‍. ടീമിന്റെ മാര്‍ ക്വി താരം കൂടിയാണ് അദ്ദേഹം.
ഫോര്‍ലാനോടൊപ്പം മുന്നേറ്റത്തില്‍ ഇന്ത്യയുടെ സൂപ്പ ര്‍ താരം സുനില്‍ ഛെത്രി കൂടി ചേരുന്നതോടെ മുംബൈ ആക്രമണം എതിര്‍ പ്രതിരോധം തകര്‍ക്കും.
നിരാശപ്പെടുത്തി ആദ്യ രണ്ട്
സീസണും
ടൂര്‍ണമെന്റില്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത ടീമാണ് മുംബൈ സിറ്റി. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന് സെമി ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
2014ലെ പ്രഥമ ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയില്‍ ആറാമതായിരുന്നു മുംബൈയുടെ സ്ഥാനം. 14 മല്‍സരങ്ങ ള്‍ കളിച്ച മുംബൈ നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ തോല്‍വിയും മൂന്നു കളികളില്‍ സമനിലയും വഴങ്ങി.
മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരം നികോളാസ് അനെല്‍ക്ക, ആഴ്‌സനലിന്റെ മുന്‍ സ്വീഡിഷ് താരം ഫ്രെഡ്ഡി ലുങ്‌ബെര്‍ഗ് എന്നിവ രുടെ സാന്നിധ്യമുണ്ടായിട്ടും ആദ്യ സീസണില്‍ മുംബൈ വന്‍ പരാജയമായി മാറി.
പ്രഥമ സീസണിലെ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തു നിന്ന് ഒരു സ്ഥാനം കയറിയെന്നതു മാത്രമേ 2015ലെ കഴിഞ്ഞ സീസണില്‍ മുംബൈക്ക് ആശ്വസിക്കാനുണ്ടായിരുന്നുള്ളൂ. 14 മല്‍സരങ്ങള്‍ കളിച്ച മുംബൈക്ക് ജയിക്കാനായത് നാലെണ്ണത്തില്‍ മാത്രം. നാലെണ്ണത്തില്‍ സമനില വഴങ്ങി മും ബൈ ആറു കളികളില്‍ പരാജയമേറ്റുവാങ്ങി.
ആദ്യ സീസണില്‍ കളിക്കാരന്‍ മാത്രമായിരുന്ന അനെല്‍ക്കയ്ക്ക് രണ്ടാം സീസണില്‍ ഡബിള്‍ റോളായിരുന്നു. കോച്ചിന്റെ സ്ഥാനം കൂടി ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ഏല്‍പ്പിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അടുത്ത സീസണില്‍ താന്‍ മുംബൈക്കൊപ്പമുണ്ടാവില്ലെന്ന് പറഞ്ഞാണ് അനെല്‍ക്ക ഇന്ത്യ വിട്ടത്.
അനെല്‍ക്കയ്ക്കു പകരമെത്തിയ ഫോര്‍ലാനിലാണ് മും ബൈയുടെ സകലപ്രതീക്ഷ യും. ഒറ്റയ്ക്ക് മല്‍സരം ജയിപ്പി ക്കാന്‍ ശേഷിയുള്ള ഫോര്‍ലാ ന്‍ കസറിയാല്‍ മുംബൈ മു ന്നേറ്റം എളുപ്പമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക