|    May 28 Sun, 2017 6:53 am
FLASH NEWS

വന്‍ കവര്‍ച്ചാസംഘം കോഴിക്കോട്ട് പിടിയില്‍

Published : 15th May 2016 | Posted By: SMR

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ അഞ്ചംഗസംഘം പിടിയില്‍. കോഴിക്കോട് അത്തോളി സ്വദേശികളായ പുനത്തില്‍ ചാലില്‍ ജാബിര്‍ ജാഫര്‍(34), സൈഫുന്നിസ മന്‍സില്‍ മുഹമ്മദ് റാസിഖ് (27), മിത്തല്‍ വീട്ടില്‍ ജറീഷ്, കോഴിക്കോട് പെരിങ്ങളം സ്വദേശി അറപൊയല്‍ മുജീബ് (27), കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരെയാണ് കോഴിക്കോട് ചേവായൂരിലെ കണ്ണാടിക്കലില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഓക്‌സിജന്‍ സിലിണ്ടര്‍, ഇലക്ട്രിക് കട്ടര്‍, പൂട്ട് പൊളിക്കാനുള്ള ആധുനികരീതിയിലുള്ള ബോള്‍ട്ട് കട്ടര്‍, ഗ്യാസ് കട്ടര്‍, ടോര്‍ച്ച് എന്നിവയുമായി വാടകയ്ക്ക് എടുത്ത കാറില്‍ സഞ്ചരിക്കവെയാണ് സംഘം പിടിയിലായത്.
ബിവറേജസ് ഷോപ്പുകളിലും മലഞ്ചരക്ക് കടകളിലും മോഷണം നടത്തിയതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ സിഐ എ വി ജോണ്‍, നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍, കോസ്റ്റല്‍ സിഐ അഷറഫ്, ചേവായൂര്‍ എസ്‌ഐ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നോര്‍ത്ത് ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് മോഷണസംഘത്തെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day