|    Feb 25 Sun, 2018 8:57 am
Home   >  Todays Paper  >  page 7  >  

വന്‍സാരയ്‌ക്കെതിരേ സുഹ്‌റബുദ്ദീന്റെ സഹോദരന്‍ ഹൈക്കോടതിയില്‍

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാരയെ വെറുതെവിട്ടതിനെതിരേ സുഹ്‌റബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കി. വന്‍സാരയ്‌ക്കെതിരേ പ്രഥമദൃഷ്ട്യാ തന്നെ കുറ്റംനിലനില്‍ക്കുമെന്നും അദ്ദേഹത്തിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗതം തിവാരി മുഖേനയാണ് റുബാബുദ്ദീന്‍ ഹരജി നല്‍കിയത്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും തട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നതിന് മതിയായ തെളിവുകള്‍ ഉണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രജാപതിയെയും പിന്നീട് കൊല്ലുകയായിരുന്നു. 40 ഓളം പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതെല്ലാം പരിഗണിക്കാതെയാണ് വിചാരണക്കോടതി നടപടിയെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുനില്‍കുമാര്‍ ജെ ശര്‍മ ഈ മാസം ഒന്നിനാണു സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ഐജിയായിരുന്ന വന്‍സാരയെയും രാജസ്ഥാന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എംഎന്‍ ദിനേശിനെയും വെറുതെവിട്ടത്. 2005 നവംബറിലാണ് സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെ നിരോധിത സംഘടനയായ ലശ്കറേ ത്വയ്യിബ അംഗമാണെന്നാരോപിച്ചാണ് ഗുജറാത്ത് പോലിസ് വെടിവച്ചുകൊന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss