|    Aug 23 Wed, 2017 5:21 pm
FLASH NEWS

വന്‍തോതിലുള്ള മണലെടുപ്പ്; മുണ്ടക്കൈ ഡാം അപകട നിലയില്‍

Published : 4th August 2017 | Posted By: fsq

 

ബോവിക്കാനം: ആലൂര്‍ മുണ്ടക്കൈ ഡാം പരിസരത്ത് നിന്ന് രാത്രിയുടെ മറവില്‍ വന്‍തോതില്‍ മണല്‍ കടത്ത്. ബാവിക്കര പമ്പിങ് സ്റ്റേഷന് വേണ്ടി ആലൂര്‍ മുനമ്പിനടുത്ത് നിര്‍മിക്കുന്ന ക്രോസ് ബാര്‍ കം ബ്രിഡ്ജിന് സമീപത്താണ് രാത്രികാലങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘം എത്തി മണല്‍ കടത്തുന്നത്. ഇവര്‍ക്ക് എസ്‌കോര്‍ട്ട് വരുന്ന സംഘങ്ങള്‍ ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. മണലൂറ്റ് രൂക്ഷമായാല്‍ ഡാമിന്റെ നിലനില്‍പ്പ് തന്നെ അപകട നിലയിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍ കടത്ത് പിടികൂടാന്‍ പോലിസ് റോന്ത് ചുറ്റുന്നുണ്ടെങ്കിലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണമുണ്ട്. മാഫിയകളും പോലിസും തമ്മിലുള്ള ഒത്തുകളിമൂലം ഡാമിന് വേണ്ടി കോടികള്‍ മുടക്കി നിര്‍മിച്ച തൂണുകള്‍ തകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതോടെ ബാവിക്കര ശുദ്ധജല പദ്ധതിയുടെ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉപേക്ഷിക്കേണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക