|    May 30 Tue, 2017 2:45 am
FLASH NEWS

വന്യമൃഗ ശല്യം മുടിക്കയത്ത് വന്‍ കൃഷിനാശം

Published : 25th August 2016 | Posted By: SMR

ഇരിട്ടി: അയ്യംകുന്ന് പഞ്ചായത്തിലെ മുടിക്കയം-പുല്ലന്‍പാറ തട്ട് മേഖലകൡ വന്യമൃഗശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ ദുരിതത്തില്‍. കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നികളുമാണ് വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്.
ജനവാസ മേഖലയില്‍ കാട്ടാന സൈ്വര്യവിഹാരം നടത്തുമ്പോള്‍ പന്നിക്കൂട്ടം ഭക്ഷ്യവിളകള്‍ ഭക്ഷിച്ചും ഉഴുതു മറിച്ചും നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം മുടിക്കയം, പുല്ലന്‍പാറ തട്ട് റോഡില്‍ രണ്ടേക്കറോളം സ്ഥലത്തെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. ഇല്ലിക്കുന്നേല്‍ ഗ്രേസി, കുറ്റിയാനിക്കല്‍ സേവ്യര്‍, നടുവത്ത് സുബ്രമണ്യന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് നാശനഷ്ടം ഉണ്ടായത്.
വന്യ മൃഗശല്യം സംബന്ധിച്ച് നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day