|    Oct 21 Sun, 2018 9:41 pm
FLASH NEWS

വന്യമൃഗ ആക്രമണം: അടിയന്തര നടപടിഎടുക്കും -ജില്ലാ വികസനസമിതി യോഗം

Published : 24th September 2017 | Posted By: fsq

 

പാലക്കാട്: ജില്ലയിലെ മലയോര മേഖലകളില്‍ രൂക്ഷമായി തുടരുന്ന വന്യമൃഗ ആക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ വി വിജയദാസ് എംഎല്‍എയാണ് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടത്. വാളയാര്‍-മലമ്പുഴ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. വയനാട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ ഇടപെടലുകള്‍ കാര്യക്ഷമമായിരുന്നു. എന്നാല്‍ സംഘം മടങ്ങിയതോടെ കാടുകയറിയ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ തിരികെ എത്തിയിട്ടുണ്ട്. ജില്ല നേരിടുന്ന ഗുരുതര പ്രശ്‌നമായി ഇതിനെ കണ്ട് ഉന്നതതല ഇടപെടല്‍ നടത്താ ന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്തണം. പടക്കം എറിഞ്ഞു ആനകളെ കാട് കയറ്റുന്നതിന് പകരം റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിയമ തടസമില്ല. കാട്ടാന ആക്രമണത്തില്‍ കൃഷിയും സ്വത്തും നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കാലതാമസം പാടില്ലെന്നും എംഎല്‍എ പറഞ്ഞു. രണ്ടാം വിള കൃഷിക്ക് സുഗമമായി ജലമെത്തിക്കുന്നതിനായി കനാലുകളിലെ ചെളിയും ചെടികളും നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന കെ ഡി പ്രസേനന്‍ എംഎല്‍എയുടെ ആവശ്യം യോഗം അംഗീകരിച്ചു. എംഎല്‍എമാരായ പി ഉണ്ണി, കെ വി വിജയദാസ്,  കെ ഡി പ്രസേനന്‍, സബ് കലക്റ്റര്‍ പി ബി നൂഹ്, എഡിഎം എസ് വിജയന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി പി ഇ എ സലാം പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss