|    May 29 Mon, 2017 11:13 am
FLASH NEWS

വന്യമൃഗശല്യത്തിനെതിരേ കര്‍ഷക കൂട്ടായ്മകള്‍ ശക്തമാവുന്നു

Published : 15th August 2016 | Posted By: SMR

പുല്‍പ്പള്ളി: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരേ കര്‍ഷകര്‍ വ്യാപകമായി സംഘടിക്കുന്നു. ഇതുവരെ വിവിധ രാഷ്ട്രീയ സംഘടനകളുടെയും മറ്റും നേതൃത്വത്തിലായിരുന്നു സമരങ്ങള്‍.
എന്നാല്‍, കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി മാറിക്കഴിഞ്ഞു. പുല്‍പ്പള്ളിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാലു പ്രക്ഷോഭങ്ങള്‍ നടന്നു.
ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ നടന്ന രണ്ടു പ്രക്ഷോഭങ്ങളും ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു.
വര്‍ധിച്ചുവരുന്ന വന്യജീവികള്‍ കൃഷിയിടങ്ങളില്‍ പകല്‍ സമയത്ത് പോലും ഇറങ്ങുകയാണ്. ഇതു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതാണ് കര്‍ഷകര്‍ സംഘടിക്കാന്‍ കാരണം.
പാര്‍ട്ടിയുടെ കൊടി നോക്കാതെ തങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളിലെത്തിക്കുന്നതിനായാണ് കര്‍ഷക സമിതികള്‍ പല മേഖലകളിലും രൂപംകൊണ്ടത്.
നിരവധി തവണ വനംവകുപ്പിന് പരാതി നല്‍കിയിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാനോ തയ്യാറാവാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളും കുട്ടുകളുമടക്കം സമരത്തിനിറങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day