|    Aug 21 Tue, 2018 5:00 pm
FLASH NEWS

വന്യമൃഗശല്യത്തിനു പുറമേ വെള്ളപ്പൊക്കവും; നീര്‍വാരം മേഖലയിലെ ജനങ്ങള്‍ക്ക് ദുരിതകാലം

Published : 12th August 2018 | Posted By: kasim kzm

പനമരം: പഞ്ചായത്തിലെ നീര്‍വാരം, നെല്ലിക്കുനി, മണല്‍ക്കടവ്, കേളോംകടവ്, കല്ലുവയല്‍, ദാസനക്കര, കൂടല്‍കടവ്, ചെറുകാട്ടൂര്‍, കുടംമ്പാടി, യോഗിമൂല, മയിലുക്കുന്ന്, മണല്‍ക്കടവ് പ്രദേശത്തെ ജനങ്ങള്‍ക്ക് കൂനിന്‍മേല്‍ കുരുവെന്ന പോലെ വന്യമൃഗശല്യത്തിന് പുറമേ വെള്ളപ്പൊക്ക കെടുതികളുടെ രൂക്ഷതയും അനുഭവിക്കേണ്ടിവന്നത് തിരിച്ചടിയായി.
വന്യമൃഗശല്യത്താല്‍ സര്‍വവിധ കാര്‍ഷിക വിളകളും നശിച്ചതിന് തൊട്ടുപിന്നാലെ എത്തിയ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്താല്‍ മുടിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്. ഏക്കര്‍ കണക്കിന് വാഴ, തെങ്ങ്, ഇഞ്ചി, കമുക്, നെല്ല്, പച്ചക്കറി കൃഷി തുടങ്ങിയവ ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. കൃഷികള്‍ ചീഞ്ഞ് നശിക്കാന്‍ തുടങ്ങി. പനമരം പുഴയും മാനന്തവാടി പുഴയും തമ്മില്‍ സംഗമിക്കുന്ന കുടല്‍ക്കടവില്‍ മാത്രം ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിച്ചത്. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss