|    Oct 16 Tue, 2018 7:37 pm
FLASH NEWS

വന്യമൃഗശല്യം : കിഴക്കന്‍ മലയോരം ഭീതിയില്‍

Published : 14th September 2017 | Posted By: fsq

 

കുറ്റിയാടി: തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യം കിഴക്കന്‍ മലയോരമേഖലയെ ഭീതിയിലാഴ്ത്തി. കാവിലുമ്പാറ, മരുതോങ്കര , നരിപ്പറ്റ പഞ്ചായത്തുകളിലാണു മൃഗശല്യം രൂക്ഷമായത്. കഴിഞ്ഞദിവസം കട്ടക്കയം, കരിങ്ങാട് എന്നിവിടങ്ങളില്‍ ഇറങ്ങിയ കാട്ടാനകൂട്ടം ഏക്കര്‍ കണക്കിനു വിളകളാണു നശിപ്പിച്ചത്. പടന്നമായ്ക്കല്‍ രാജന്‍, പുള്ളിലിത്തടത്തില്‍ വാസു, കക്കനാട്ട് കുന്നേല്‍ വില്‍സന്‍,  പുള്ളിത്തടത്തില്‍ സുരേന്ദ്രന്‍ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ വിളകളാണു കാട്ടാനകൂട്ടം പിഴുതെടുത്തത്.പലഭാഗത്തും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കാട്ടാനകൂട്ടം ഇറങ്ങുന്നതിനാ ല്‍ കര്‍ഷകര്‍ക്ക് കൃഷിയിടത്തിലേക്ക് പോകാന്‍ കഴിയാറില്ല. സര്‍ക്കാര്‍ നിബിഡവനമായ ചൂരണി, ലഡാക്ക് ഭാഗങ്ങളില്‍ നിന്നാണു വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണു നാട്ടുകാരുടെ അഭിപ്രായം. പലപ്പോഴും അക്രമകാരികളായ മൃഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെടുന്നത്. കിഴക്കന്‍ മലയോരത്തെ കര്‍ഷകരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനു മലനിരകളോളം പഴക്കമുണ്ട്. സമരം കരുത്താര്‍ജ്ജിക്കുമ്പോള്‍ താല്‍ക്കാലിക പരിഹാരം ഒരുക്കി അധികൃതര്‍ കൈയൊഴിയുകയാണു പതിവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss