|    Aug 21 Tue, 2018 11:10 am
FLASH NEWS

വന്യമൃഗശല്യംവാകേരിയില്‍ 8ന് ഹര്‍ത്താല്‍

Published : 4th August 2018 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: രൂക്ഷമായ വന്യമൃഗശല്യത്താല്‍ ദുരിതമനുഭവിക്കുന്ന വാകേരി മേഖലയില്‍ എട്ടിന് ഹര്‍ത്താല്‍ നടത്തുമെന്ന് മൂടക്കൊല്ലി ഓംകാരേശ്വര ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യങ്ങളില്‍ നിന്നും മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ചപ്പക്കൊല്ലി, രണ്ടാം നമ്പര്‍, വകേരി, മൂടക്കൊല്ലി, കൂടല്ലൂര്‍ പ്രദേശങ്ങളിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാപ്പകല്‍ ഭേദമില്ലാതെ വന്യമൃഗശല്യം മേഖലയില്‍ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവസ്ഥയാണ്. കര്‍ഷകരുടെ കൃഷി വിളകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനാല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഒന്നും തന്നെ വിളവിറക്കിയ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വന്യമൃഗ ശല്യത്താല്‍ പ്രദേശത്തുണ്ടായിരിക്കുന്നത്. കൃഷിനാശം മാത്രം നടത്തിവന്ന കാട്ടനകള്‍ മന്യഷ്യരെ ആക്രമിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മൂന്നു മനുഷ്യജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ നഷ്ടമായത്. അധികാരികള്‍ വാഗാദനങ്ങള്‍ മാത്രം നല്‍കി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. തുടങ്ങിവച്ച കന്മതിലിന്റെ പണി പൂര്‍ത്തീകരിച്ച് വനൃമൃഗ ശല്യത്തില്‍ നിന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സത്യാലയം തമ്പി, കെ പി മധു പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss