|    Mar 27 Mon, 2017 12:35 am
FLASH NEWS

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

Published : 8th October 2016 | Posted By: Abbasali tf

വെഞ്ഞാറമൂട്: കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം കാരണം നാട്ടുകാര്‍ ബുദ്ധിമുട്ടില്‍. പുല്ലമ്പാറ, മാണിക്കല്‍ എന്നീ പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ  ശല്യംകാരണം ബുദ്ധിമുട്ടിലായത്. കൂട്ടമായെത്തുന്ന കുരങ്ങുകളും ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടുപന്നികളുടേയും ശല്യം കാരണം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കര്‍ഷകരാണ്. കാര്‍ഷിക വൃത്തി ഉപേക്ഷിക്കാന്‍ പോലും നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഇപ്പോഴെന്നാണ് കര്‍ഷകര്‍ പറയുന്നത്. മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കുറവല്ല. കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളില്‍ നിന്നും ആഹാരം തട്ടിയെടുക്കുക, വാട്ടര്‍ ടാങ്കിലിറങ്ങി കുളിക്കുക, ഓടിളക്കിയും അല്ലാതെയും വീട്ടിനുള്ളില്‍ കയറി ആഹാരസാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയൊക്കെയാണ് കുരങ്ങുകള്‍ ഉണ്ടാക്കുന്ന ശല്യങ്ങള്‍. ഇതുസംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്തില്‍ ഒട്ടനവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി  ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക