|    Oct 17 Wed, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വന്യജീവി വാരാഘോഷം 2017 : സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന്

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: വന്യജീവി വാരാഘോഷം 2017ന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. രാവിലെ 11ന് തെന്‍മല ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും വനംമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് വിശിഷ്ടാതിഥികളായിരിക്കും. അരണ്യം മാസിക വന്യജീവി പ്രത്യേക പതിപ്പ് എം മുകേഷ് എംഎല്‍എക്കു നല്‍കി കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ പ്രകാശനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss