|    May 29 Mon, 2017 3:24 pm
FLASH NEWS

വന്യജീവി കടത്തുകാരനെതിരേ ഇന്റര്‍പോളിന്റെ തിരച്ചില്‍ നോട്ടീസ്

Published : 19th October 2016 | Posted By: SMR

ഭോപാല്‍: കുപ്രസിദ്ധ വന്യജീവി കള്ളക്കടത്തുകാരന്‍ ജയ് തമാങ് എന്ന പസാങ് ലിമി (42)യെ പിടികൂടാന്‍ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. മധ്യപ്രദേശ് വനംവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ നടപടി.
വനവിഭവ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. മധ്യപ്രദേശിലെ ബാലാഘട്ട്, ചിന്ദ്വാര ജില്ലകളിലെ ഈനാംപേച്ചി കടത്ത് 2014ലാണ് പുറംലോകമറിഞ്ഞത്. കടുവ, ഈനാംപേച്ചി തുടങ്ങിയ ജീവികളുടെ ശരീരഭാഗങ്ങള്‍ വില്‍പന നടത്തിയ കേസില്‍ കഴിഞ്ഞ വര്‍ഷം ലിമിയെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് നവംബറില്‍ ഇയാള്‍ ജാമ്യത്തിലങ്ങി മുങ്ങുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day