|    Mar 28 Tue, 2017 4:11 am
FLASH NEWS

വന്യജീവി ആക്രമണം: 200 കോടിയുടെ കേന്ദ്രസഹായം തേടി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തി ല്‍ വന്യജീവികളുടെ ആക്രമണം തടയുന്നതിനായി 200 കോടിയുടെ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ടതായി വനം മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. വന്യജീവികളില്‍നിന്നുള്ള സംരക്ഷണത്തിനായി 100 കോടിയും പുനരധിവാസത്തിനായി 100 കോടിയും ആവശ്യപ്പെട്ടാണ് കേന്ദ്ര വനംമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുന്നത്.
പുതുക്കിയ ബജറ്റില്‍ മലയോരമേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി സൗരോര്‍ജ കമ്പിവേലികളും ആനപ്രതിരോധ കിടങ്ങുകളും സ്ഥാപിക്കുന്നതിന് 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 25 കോടി രൂപ ഈവര്‍ഷം ചെലവുവരും. വന്യജീവികളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേരും. ഇതിനുപുറമേ ഈമാസം 20ന് വനംമന്ത്രിയുടെ അധ്യക്ഷതയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.
വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ജില്ലാതലങ്ങളിലും യോഗം ചേരുമെന്നും സണ്ണി ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. വന്യജീവികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവിലെ കണക്കുപ്രകാരം 6,177 കാട്ടാനകളും 48,034 കാട്ടുപന്നികളും 134 കടുവകളും 43,000 മാനുകളും 50,000ഓളം കുരങ്ങുകളും കാട്ടില്‍ വസിക്കുന്നുണ്ട്. നാലുജില്ലകളിലാണ് പ്രധാനമായും വന്യജീവികളുടെ ആക്രമണം രൂക്ഷമായിട്ടുള്ളത്.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. 1,500 കിലോമീറ്റര്‍ ആനപ്രതിരോധ വേലികളും 29 കിലോമീറ്ററില്‍ കയ്യാലകളും നിര്‍മിച്ചുവരുന്നു. വനാശ്രിതവിഭാഗങ്ങളെ വന്യജീവി മേഖലകളില്‍നിന്ന് നിശ്ചിത തുക നല്‍കി മാറ്റിപ്പാര്‍പ്പിക്കും. ഇതുവരെ 185 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. 13 ദ്രുതകര്‍മസംഘവും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day