|    Dec 17 Mon, 2018 5:20 pm
FLASH NEWS

വന്യജീവി ആക്രമണം: റബര്‍ബുള്ളറ്റ് ഉപയോഗിക്കണം- വികസന സമിതി

Published : 28th May 2018 | Posted By: kasim kzm

പാലക്കാട്: കൊല്ലങ്കോട്-നെന്മാറ ഭാഗത്തെ വന്യജീവി ആക്രമണം തടയാന്‍ റബ്ബര്‍ബുള്ളറ്റ് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരം ആക്രമങ്ങളെ നേരിടാന്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതില്‍ പരമി—തികളുണ്ടെന്നും അതിന് ജില്ലാ പോലിസ് മേധാവിയുടെ അനുമതി വേണമെന്നും നെന്മാറ ഡിഎഫ്ഒ മറുപടി നല്‍കി. പോലീസ് സംരക്ഷണത്തോടെ റബ്ബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വന്യജീവി ആക്രമണം തടയണമെന്ന്് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു.  ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കലക്്ടര്‍ അധ്യക്ഷത വഹിച്ചു.
പറമ്പിക്കുളം -ആളിയാര്‍ ജലകരാര്‍ പ്രകാരം മെയ് 15 മുതല്‍ സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട ജലം വിട്ടുകിട്ടാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ കൃഷ്ണന്‍കുട്ടി എംഎല്‍എ അവതരിപ്പിച്ച പ്രമേയം കെ ബാബു എംഎല്‍എ പിന്താങ്ങി.
അടിയന്തരമായി ബോര്‍ഡംഗങ്ങളുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംയുക്ത ജലക്രമീകരണ വകുപ്പ് ജോയിന്റ് കോഡിനേറ്റര്‍ പി സുധീര്‍ യോഗത്തില്‍ അറിയിച്ചു. ശിരുവാണി ഡാമിലെ ഡെഡ് സ്‌റ്റോറേജിലും താഴെ ജല നിരപ്പ് താഴാതിരിക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ അധികാരപരിധിയില്‍  അനധികൃതമായി സ്ഥാപിച്ച പൈപ്പ് അടക്കാനുളള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കൃഷ്ണന്‍ കുട്ടി എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രധാനമന്ത്രി കിസാന്‍ സിന്‍ചായി യോജന പദ്ധതി പ്രകാരം ജില്ലയിലെ കാര്‍ഷിക സംബന്ധമായതും കര്‍ഷകരുടേയും ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊപ്പോസല്‍ ഉടന്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കണം.
പാലക്കാട് ഐഐടിക്കുളള സ്ഥലമായി ഏറ്റെടുക്കുന്ന 44.81 ഏക്കര്‍ വനഭൂമിയ്ക്കു പകരം നല്‍കാന്‍ അട്ടപ്പാടിയില്‍ കണ്ടെത്തിയിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
അട്ടപ്പാടി ബദല്‍ റോഡ് നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ പ്ലാനിങ് ഓഫിസര്‍ എം സുരേഷ് കുമാര്‍, സര്‍വെ ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss