|    Oct 20 Fri, 2017 11:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വന്യജീവി ആക്രമണം : നഷ്ടപരിഹാരത്തുക ഉയര്‍ത്തും

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: വന്യജീവി അക്രമണം കാരണം മരണം അടക്കമുണ്ടാവുന്ന നാശനഷ്ടങ്ങ ള്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുമെന്ന് വനംമന്ത്രി കെ രാജു നിയമസഭയില്‍ അറിയിച്ചു. ഇത്തരത്തിലുണ്ടാവുന്ന കൃഷിനാശത്തിന് നല്‍കിവരുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. വന്യജീവി അക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ സെന്‍സസ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കും. വംശവര്‍ധനവ് അധികമുള്ള മൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വംശനാശമുണ്ടാവാത്ത തരത്തില്‍ ഇവയുടെ വര്‍ധനവ് തടയുന്നതിനാണ് ശ്രമിക്കുക. കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തിന്റെ അനുമതിയോടെ ഇവയുടെ എണ്ണം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക