|    May 24 Wed, 2017 11:19 pm
FLASH NEWS

വന്ധ്യതാ ചികില്‍സയ്ക്കും ബീജ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് വന്ധ്യതാ ചികില്‍സയ്ക്കും ബീജ ബാങ്കുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഐവിഎഫ് ക്ലിനിക്കുകള്‍, ബീജ ബാങ്കുകള്‍, ഭ്രൂണ കൈമാറ്റം എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. വന്ധ്യതാ ക്ലിനിക്കുകള്‍ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൂണുപോലെ ഉയര്‍ന്നു വരികയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണം. വാടക ഗര്‍ഭപാത്രവും വന്ധ്യതാ ചികില്‍സയും ഉള്‍പ്പെടെ ഏകദേശം 3000 കോടി രൂപയുടെ വ്യവസായമാണ് പ്രതിവര്‍ഷം രാജ്യത്ത് നടക്കുന്നത്. ഇതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭപാത്രത്തിനു (സറോഗസി) കര്‍ശന വിലക്കേര്‍പ്പെടുത്താനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
രാജ്യത്ത് ഒരു നിയന്ത്രണവുമില്ലാതെ വന്ധ്യതാ ക്ലിനിക്കുക ള്‍ പെരുകുകയാണെന്നും ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സറോഗസി ബില്ലിന്റെ കരടു തയ്യാറാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച കേന്ദ്ര ആരോഗ്യ ഗവേഷണ വിഭാഗത്തിലെ സെക്രട്ടറി ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
ഇത്തരം ക്ലിനിക്കുകളുടെ നിയന്ത്രണത്തിനായി എആര്‍ടി (അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജി) ബില്ല് കേന്ദ്രം കൊണ്ടു വരുമെന്നാണ് പ്രതീക്ഷ. ബീജ ദാനത്തിനും ഭ്രൂണ കൈമാറ്റത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകളാവും ബില്ലില്‍ ഉണ്ടാവുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day