|    Aug 18 Sat, 2018 10:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വന്ധ്യംകരണത്തിനു ശേഷം ഗര്‍ഭിണിയായി; 30,000 രൂപ നഷ്ടപരിഹാരം നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ ശേഷം വീണ്ടും ഗര്‍ഭിണിയായതിനെതിരേ നല്‍കിയ പരാതിയില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരത്തുകയായ 30,000 രൂപ രണ്ടു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
ആരോഗ്യ, കുടുംബ ക്ഷേമവകുപ്പിന്റെ ഫണ്ടില്‍ നിന്നോ തുക ലഭിക്കാന്‍ കാലതാമസം വരുത്തിയ ഉദേ്യാഗസ്ഥരില്‍നിന്നോ പണം നല്‍കണം. തുക സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ ഉത്തരവാദികളായ ഉദേ്യാഗസ്ഥരില്‍നിന്ന് ഈടാക്കാമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം കൊടുങ്ങാനൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി.
പരാതിക്കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ 2007 ജൂലൈ 26ന് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായി. വീണ്ടും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലെബോര്‍ഡിന് അയച്ചു. പരാതിക്കാരിയുടെ അപേക്ഷ പാസായില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു വിശദീകരണം തേടി. പരാതിക്കാരിയുടെ അപേക്ഷ 137 ദിവസം കഴിഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിച്ചതെന്ന് കമ്പനി കമ്മീഷനെ അറിയിച്ചു. ഡിഎംഒ ഓഫിസ് സര്‍ക്കാര്‍ സ്ഥാപനമാണെന്നും അവര്‍ക്ക് ഉത്തരവാദിത്തം വേണമെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss