|    Oct 20 Fri, 2017 2:41 pm
FLASH NEWS
Home   >  National   >  

വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ബിജെപി;ഒരു വരിപോലും ചൊല്ലാനറിയാതെ ബിജെപി മന്ത്രി

Published : 12th August 2017 | Posted By: mi.ptk

മുംബൈ: വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിയുടെ സ്വന്തം മന്ത്രി ഒരു വരി പോലും പാടാന്‍ കഴിയാതെ പാടുപെടുന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യാ ടുഡേ ചാനല്‍ സംഘടിപ്പിച്ച ‘ന്യൂസ്‌റൂം വിത്ത് രാഹുല്‍ കന്‍വാല്‍’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. വന്ദേമാതരം പാടിക്കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ട അവതാരകനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു യുപിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബല്‍ദേവ് സിങ് ഔലാക്ക്.
വന്ദേമാതരവുമായി ബന്ധപ്പെട്ട് അവതാരകന്‍ ചോദിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ബല്‍ദേവ് ഒഴിഞ്ഞുമാറുകയായിരുന്നു.വന്ദേമാതരം പാടി കേള്‍പ്പിക്കാനാകുമോ എന്ന ചോദ്യത്തോട് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അതറിയാം എന്ന മറുപടിയാണ് ബിജെപി മന്ത്രി നല്‍കിയത്. പലതവണ അവതാരകന്‍ നിര്‍ബന്ധിച്ചെങ്കിലും ഒരു വരിപോലും പാടാന്‍ തയ്യാറാകാതെ മന്ത്രി ഒഴിഞ്ഞുമാറി.
മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് ബിജെപി സ്വാഗതം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തിരുന്നു.സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ബിജെപി നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക