|    Aug 20 Sun, 2017 9:47 am
Home   >  Todays Paper  >  page 7  >  

വന്ദേമാതരം ചൊല്ലിയില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല : കേന്ദ്രമന്ത്രി

Published : 2nd August 2017 | Posted By: fsq

 

താനെ: വന്ദേമാതരം ചൊല്ലിയില്ലെങ്കില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കേന്ദ്രമന്ത്രിയും റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ രാംദാസ് അത്തവാലെ. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നതിനു മനപ്പൂര്‍വമാണു ദേശീയഗീതം പ്രശ്‌നം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്യാണില്‍ സംഘടിപ്പിച്ച മഹാരാഷ്ട്ര ഗ്രാമീണ്‍ പത്രകാര്‍ സംഘത്തിന്റെ 11ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും നിര്‍ബന്ധമായും വന്ദേമാതരം ചൊല്ലണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.മഹാരാഷ്ട്രയിലെ സ്‌കൂളുകളിലും കോളജുകളിലും ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഒരു ബിജെപി എംപി ആവശ്യപ്പെട്ടത് വിവാദം സൃഷ്ടിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക