|    Jan 22 Sun, 2017 7:51 pm
FLASH NEWS

വനിത ഹോക്കി ടീമിനെ വന്ദന നയിക്കും

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: വനിത എഷ്യന്‍ ചാംപ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ വന്ദന കഡാരിയ നയിക്കും. സിംഗപ്പൂര്‍ ഈ മാസം അവസാനമാണ് മല്‍സരങ്ങള്‍ നടക്കുന്നത്. റിയോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിന് ശേഷം ആദ്യമായി ഇന്ത്യ കളിക്കുന്ന അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്. റിയോയില്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന സുശീല ചാനുവിന് വിശ്രമം നല്‍കിയാണ് വന്ദനക്ക് പുതിയ സ്ഥാനം നല്‍കിയത്. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നുംടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും വന്ദന പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക