|    Dec 14 Thu, 2017 8:49 pm
FLASH NEWS

വനിത-പുരുഷ കൗണ്‍സിലര്‍മാര്‍ വിവാദത്തില്‍: പോലിസ് അന്വേഷണം ഊര്‍ജിതമാക്കി

Published : 1st December 2016 | Posted By: SMR

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ വനിത-പുരുഷ കൗണ്‍സിലര്‍മാര്‍ വിവാദത്തില്‍. മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാധിയില്‍ തൃക്കാക്കര പോലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി എസ്‌ഐ ഷാജു പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം ഒ വര്‍ഗീസ്, മുന്‍ നഗരസഭ ചെയര്‍മാന്‍ ഷാജിവാഴക്കാല ഇവര്‍ നഗരസഭ സെക്രട്ടറിയുടെ ഓഫിസില്‍ കയറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തതായിട്ടാണ് സെക്രട്ടറി ഷിബു പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നഗരസഭയിലെ ആറ് വനിത കൗണ്‍സിലര്‍മാരോടൊപ്പമാണ് വര്‍ഗീസും, ഷാജിയും സെക്രട്ടറിയുടെ മുറിയില്‍ കയറിയത്. നഗരസഭയുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരുമായിട്ടുള്ള വിഷയത്തില്‍ പുറമെനിന്നുള്ളവരുടെ ഇടപെടലാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സെക്രട്ടറി പറഞ്ഞു. വനിത കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറിയ ഭരണകക്ഷിയിലെ കൗണ്‍സിലര്‍ക്കെതിരേ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുക്കുകയോ, പോലിസിനു കൈമാറുകയോ ചെയ്യാതിരുന്നത് ചോദിക്കുന്നതിനാണ് ആറ് വനിത കൗണ്‍സിലര്‍മാരോടൊപ്പം സെക്രട്ടറിയുടെ മുറിയില്‍ എത്തിയതെന്നാണ് വര്‍ഗീസും ഷാജിയും പറഞ്ഞത്. 11 യുഡിഎഫ് വനിത കൗണ്‍സിലര്‍മാര്‍ രേഖാമൂലം ഭരണകക്ഷി കൗണ്‍സിലര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സെക്രട്ടറി ഇവരോട് ഫോണ്‍ വിളിച്ച് പറഞ്ഞുവെന്നതാണ് നേതാക്കള്‍ ഇടപെടാന്‍ കാരണമായി പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കൗണ്‍സിലര്‍ക്കെതിരേ നല്‍കിയ പരാതി സെക്രട്ടറി പൂഴ്ത്തിയതാണ് പ്രശ്‌നം വഷളായതെന്നും ഇവര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കുകയും അതില്‍ എട്ടുപേര്‍ പരാതി പിന്‍വലിച്ചതായി രേഖാമൂലം അറിയിച്ചതാണ് പരാതി പോലിസിന് കൈമാറാതിരുന്നതെന്ന് അന്നുതന്നെ സെക്രട്ടറി പറഞ്ഞിരുന്നു. സംഭവം വിവാദമായ സഹചര്യത്തില്‍ ലഭിച്ച പരാതിയും പിന്‍വലിച്ചതും പോലിസിന് കൈമാറുമെന്ന് പറഞ്ഞതായി സെക്രട്ടറി അറിയിച്ചു. 43 കൗണ്‍സിലര്‍മാരാണ് നഗരഭയില്‍ ഉള്ളത്. ഇവര്‍ക്കിടയിലെ രാഷ്ടീയമായ വേര്‍തിരിവും ഇപ്പോഴത്തെ വിവാദങ്ങളും തൃക്കാക്കരയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക