|    Jun 18 Mon, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിത ട്വന്റി ലോകകപ്പ് ഫൈനല്‍ ഇന്ന്; നാലാം കിരീടം ലക്ഷ്യമിട്ട് ആസ്‌ത്രേലിയ

Published : 3rd April 2016 | Posted By: SMR

കൊല്‍ക്കത്ത: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ പുരുഷന്‍മാര്‍ക്കു പുറമേ വനിതകളിലും വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് സൂപ്പര്‍ പോരാട്ടം. പുരുഷ ഫൈനലിന് മുമ്പ് ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന വനിത ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെയാണ് വിന്‍ഡീസ് പെണ്‍പട എതിരിടുക.
കന്നി കിരീടം മോഹിച്ചാണ് വിന്‍ഡീസ് കച്ചക്കെട്ടുന്നതെങ്കില്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് ഓസിസിന്റെ ലക്ഷ്യം. പ്രഥമ ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയതിനു ശേഷം പിന്നീടുള്ള മൂന്ന് ടൂര്‍ണമെന്റുകളിലും ഓസീസിന്റെ കുതിപ്പായിരുന്നു.
ഗ്രൂപ്പ്ഘട്ടത്തില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും വെന്നിക്കൊടി നാട്ടിയ ഓസീസ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് മറികടക്കുകയായിരുന്നു.
ഗ്രൂപ്പ്ഘട്ടത്തില്‍ നാലെണ്ണത്തില്‍ മുന്നിലും ജയിച്ച വിന്‍ഡീസ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ ആറ് റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. ട്വന്റി ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കന്നി ഫൈനല്‍ കൂടിയാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss