|    May 29 Mon, 2017 3:26 pm
FLASH NEWS

വനിത ടെന്നീസിലും തിരിച്ചടി നേരിട്ട് ഇന്ത്യ;സാനിയ – പ്രാര്‍ഥന സഖ്യവും പുറത്ത്

Published : 7th August 2016 | Posted By: mi.ptk

sania-prarthana.jpg.image.7

റിയോ ഡി ജനയ്‌റോ: മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ടെന്നീസില്‍ വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ സാനിയ മിര്‍സ-പ്രാര്‍ഥന തോംബാര്‍ സംഖ്യം ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു. ചൈനയുടെ ഷൂവായി-പെങ്ഷുലായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍:6-7,7-5.5-7
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ ചൈനീസ് സഖ്യം നേടിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ-പ്രാര്‍ഥന സംഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം സെറ്റ് വ്യക്തമായ ലീഡോടെ 5-7ന് ഷൂവായി -പെങ്ഷുവായി സാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു.
ഇന്ത്യയുടെ പുരുഷവിഭാഗം ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം പോളണ്ടിന്റെ ലുകാസ് കുബോട്ട്-മാര്‍കിന്‍ മറ്റ്‌കോവ്‌സ്‌കി ജോടിയോട് പരാജയപ്പെട്ടിരുന്നു. സ്‌കോര്‍: 4-6,6-7.ഇതോടെ ഇന്ത്യയ്ക്ക് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്. ഇനി മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യത്തില്‍ മാത്രമാണ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day