|    Sep 24 Sun, 2017 2:17 pm
FLASH NEWS

വനിതാ ഹോസ്റ്റല്‍ അവഗണനയില്‍

Published : 21st October 2016 | Posted By: SMR

കാഞ്ഞങ്ങാട്: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് സമീപം നഗരസഭ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ അനാഥാവസ്ഥയില്‍. ഈ ഹോസ്റ്റല്‍ വാടകക്കെടുക്കാന്‍ ആരും രംഗത്ത് വരുന്നില്ല. ഏപ്രില്‍ മുതല്‍ ഹോസ്റ്റല്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഹോസ്റ്റല്‍ മാസ വാടകക്ക് അനുവദിക്കുന്നതിന് മൂന്ന് തവണ ലേലവും ടെന്‍ഡര്‍ ക്ഷണിക്കലും നടത്തിയിട്ടും ആരും അതില്‍ പങ്കെടുത്തില്ല. നിലവില്‍ മാസവാടക 72,555 രൂപയാണ്. മാസ വാടകക്ക് അനുവദിക്കുന്നതിന് ഓഫര്‍ ക്ഷണിക്കാനാണ് നഗരസഭയുടെ നീക്കം. നേരത്തെ ഈ വനിതാ ഹോസ്റ്റല്‍ സജീവമായിരുന്നു. പുതിയ താമസക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതര്‍. ഈ വിഷയം അടുത്ത് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക