|    Mar 26 Sun, 2017 6:25 pm
FLASH NEWS

വനിതാ ഹോക്കി: ബ്രിട്ടനെതിരേ ഇന്ത്യക്കു കനത്ത തോല്‍വി

Published : 10th August 2016 | Posted By: SMR

വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനു കനത്ത തോല്‍വി. പൂ ള്‍ ബിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ബ്രിട്ടനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ആദ്യ കളിയില്‍ ജപ്പാനെ 2-2നു സമനിലയില്‍ പിടിച്ച് മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യക്ക് ബ്രിട്ടനെതിരേ അടിതെറ്റുകയായിരുന്നു.
കളിയുടെ തുടക്കം മുതല്‍ ബ്രിട്ടന്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ പ്രതിരോധിച്ചു നില്‍ക്കാനാണ് ഇന്ത്യ ശ്രമിച്ചത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കു കഴിഞ്ഞു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ ഇന്ത്യന്‍ പ്ര തിരോധക്കോട്ട തകര്‍ത്തു. ഗിസെല്ലെ ആന്‍സ്‌ലെയിലൂടെയാണ് ബ്രിട്ടന്‍ അക്കൗണ്ട് തുറന്നത്. രണ്ടു മിനിറ്റിനകം ബ്രിട്ടന്‍ ലീഡുയര്‍ ത്തി. നികോള വൈറ്റായിരുന്നു സ്‌കോറര്‍.
മൂന്നാം ക്വാര്‍ട്ടറില്‍ മൂന്നാം ഗോളും ഇന്ത്യന്‍ വലയ്ക്കുള്ളിലാക്കി ബ്രിട്ടന്‍ ജയമുറപ്പാക്കി. അലെക്‌സ് ഡാന്‍സനാണ് ബ്രിട്ടനുവേണ്ടി ലക്ഷ്യം കണ്ടത്.
സുശീല ചാനു നയിക്കുന്ന ഇന്ത്യ ഇന്നു നടക്കുന്ന മൂന്നാമത്തെ കളിയില്‍ ആസ്‌ത്രേലിയയെ നേരിടും. ശേഷിക്കുന്ന രണ്ടു കളികളി ല്‍ നിന്ന് ഓരോ ജയവും സമനിലയും നേടിയാല്‍ ഇന്ത്യക്കു ക്വാര്‍ട്ട ര്‍ ഫൈനലിലേക്ക് മുന്നേറാം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക