|    Mar 24 Fri, 2017 7:51 am
FLASH NEWS
Home   >  Sports  >  Others  >  

വനിതാ ഹോക്കി ക്യാപ്റ്റന്‍ റിതു റാണിയെ ഒൡപിക്‌സ് ടീമില്‍ നിന്നൊഴിവാക്കി

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമില്‍ നിന്നു ക്യാപ്റ്റനും പ്രമുഖ താരവുമായ റിതു റാണിയെ ഒഴിവാക്കി. മോശം പ്രകടനവും ആത്മാര്‍ഥതയില്ലാത്തതും കാരണമാണ് താരത്തെ തഴഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. ഒളിംപിക്‌സ് ഹോക്കിക്കുള്ള ഇന്ത്യയുടെ അന്തിമ 16 അംഗ ടീമിനെ മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന. ബംഗളൂരുവില്‍ ഇപ്പോള്‍ നടക്കുന്ന ദേശീയ ടീമിന്റെ പരിശീലക്യാംപില്‍ നിന്നു റിതു തിരിച്ചുപോയതായി ടീം മാനേജ്‌മെന്റ് അറിയിച്ചു.
പ്രകടനം മെച്ചപ്പെടുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും താരം ഇതു വിലയ്‌ക്കെടുത്തില്ല. പരിശീലനക്യാംപ് ഇപ്പോഴും ബംഗളൂരുവില്‍ നടന്നുകൊണ്ടിരിക്കുകയാണ്- മാനേജ്‌മെന്റിലെ മുതിര്‍ന്ന അംഗം വ്യക്തമാക്കി.
റിതുവിന്റെ കീഴിലാണ് 1980 നുശേഷം ആദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇത്തവണ റിയോ ഒളിംപിക്‌സിനു യോഗ്യത നേടിയത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ അഭിമാനതാരമാണ് 24കാരി. മധ്യനിരയില്‍ റിതുവിന്റെ ഫോമാണ് മിക്ക മല്‍സരങ്ങളിലും ഇന്ത്യക്കു തുണയായിരുന്നത്.
റിയോ ഒളിംപിക്‌സ് ടീമില്‍ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് റിതുവിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. റിതുവിനു പകരം മറ്റൊരു സീനിയര്‍ താരമായ റാണി രാംപാലായിരിക്കും ഒളിംപിക്‌സില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവുകയെന്നാണ് റിപോര്‍ട്ട്.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക