|    Apr 20 Fri, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ ഹോക്കി: ഇന്ത്യ സമനില പിടിച്ചുവാങ്ങി (2-2)

Published : 8th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: വനിതാ ഹോക്കിയില്‍ ഇന്ത്യ സമനില കൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ജപ്പാനോടാണ് 2-2ന് ഇന്ത്യ സമനില പിടിച്ചുവാങ്ങിയത്.
മല്‍സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇന്ത്യക്കു വേണ്ടി റാണി റാംപാലും (31ാം മിനിറ്റ്) ലിലിമ മിന്‍സും (40) ലക്ഷ്യംകണ്ടു.
എമി നിഷിങ്കോരിയും (15ാം മിനിറ്റ്) നകാസിമയുമാണ് (28) ജപ്പാന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യ ശക്തരായ ബ്രിട്ടിനെ എതിരിടും. ഗ്രൂപ്പില്‍ ബ്രിട്ടന്‍ ഒന്നാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss