|    Nov 14 Wed, 2018 7:42 pm
FLASH NEWS

വനിതാ സംവരണ ബില്ല്: പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന്

Published : 2nd August 2018 | Posted By: kasim kzm

കോഴിക്കോട്: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ അതില്‍ പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്‌സി— എസ്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് കേരള ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാഷ്ട്രപതി്ക്കും പ്രധാനമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും കൗണ്‍സില്‍ നിവേദനം നല്‍കി. പട്ടികജാതി-വര്‍ഗ സംരക്ഷണനിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബല്ല് കൊണ്ടുവരണം. നിലവിലെ സംവരണം ജനസംഖ്യാനുപാതികമായി വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. 13ഓളം ദലിത് സംഘടനകള്‍ സംയുക്തമായാണ് എസ്‌സി-എസ്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് കേരള രൂപീകരിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുന്‍ എംഎല്‍എ യു സി. രാമന്‍, ജനറല്‍ കണ്‍വീനര്‍ രാമദാസ് വേങ്ങേരി, ഖജാഞ്ചി സതീഷ് പാറന്നൂര്‍, വൈസ് ചെയര്‍മാന്‍മാരായ പി ടി ജനാര്‍ദനന്‍, പി ബി ശ്രീധരന്‍, കണ്‍വീനര്‍ പ്രഭീഷ് ഉണ്ണികുളം പങ്കെടുത്തു.കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും റണ്‍വേ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കായി 44.86 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയില്‍ ബിനോയ് വിശ്വത്തെ അറിയിച്ചു.
അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്കായുള്ള പുതിയ ബ്ലോക്ക്, നിലവിലുള്ളവയുടെ നവീകരണം എന്നിവയ്ക്കായി 85.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്നും ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി അറിയിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാറ്റഗറി മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കു സേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്ന് ചോദ്യത്തിനുള്ള ഉത്തരമായി മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss