|    Jun 24 Sun, 2018 11:03 am
FLASH NEWS
Home   >  Kerala   >  

വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി : സുഹറാ മമ്പാട് പ്രസിഡന്റ്, അഡ്വ. കുല്‍സു ജന സെക്രട്ടറി

Published : 29th May 2018 | Posted By: G.A.G

മലപ്പുറം: വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റായി സുഹറ മമ്പാട് (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി അഡ്വ. പി കുല്‍സു (കോഴിക്കോട്) ഖജാഞ്ചിയായി സീമ യഹ്യ (ആലപ്പുഴ) എന്നിവരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി വനിതാ ലീഗ് സംസ്ഥാന കൗണ്‍സില്‍ ഹൈദരലി തങ്ങളെ നേരത്തെ ചുമതലപ്പെടുത്തിരുന്നു. വൈസ് പ്രസിഡന്റുമാര്‍: ഷാഹിന നിയാസി (മലപ്പുറം), റസീന അബ്ദുല്‍ ഖാദര്‍ (വയനാട്), ആയിഷത്തുത്വാഹിറ (കാസര്‍ഗോഡ്), പി സഫിയ (കോഴിക്കോട്), ബീഗം സാബിറ(പാലക്കാട്). സെക്രട്ടറിമാര്‍: റോഷ്നി ഖാലിദ് (കണ്ണൂര്‍), സറീന ഹസീബ് (മലപ്പുറം), ബ്രസീലിയ ഷംസുദ്ദീന്‍ (കോഴിക്കോട്), സബീന മറ്റപ്പള്ളി (തിരുവനന്തപുരം), സാജിദ സിദ്ദീഖ് (എറണാകുളം). വനിതാലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായി ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ പി മറിയുമ്മ എന്നിവരേയും തിരഞ്ഞെടുത്തു. അഡ്വ. നൂര്‍ബീന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ പി മറിയുമ്മ, ജയന്തി രാജന്‍, അഡ്വ. പി എ റസിയ, ഖദീജ കുറ്റൂര്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 11 അംഗ സെക്രട്ടേറിയേറ്റില്‍ ബാക്കിയുള്ളവരെ പീന്നീട് നോമിനേറ്റ് ചെയ്യും.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss