|    Jun 21 Thu, 2018 10:28 am
FLASH NEWS

വനിതാ ലീഗ് നേതാവിനെ പീഡിപ്പിച്ചെന്ന പരാതി: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍

Published : 11th February 2018 | Posted By: kasim kzm

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വനിതാ ലീഗ് നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാവക്കാട് പോലിസ് കേസെടുത്തതോടെ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍. കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം പീഡിപ്പിച്ചെന്ന വനിതാ നേതാവിന്റെ പരാതിയില്‍ പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തപ്പോഴാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായാണ് വിവരം. അതേ സമയം, ഒരു വിഭാഗം കോണ്‍ഗ്രസ്‌ലീഗ് നേതാക്കള്‍ കെ എം ഇബ്രാഹിമിനെ സംരക്ഷിക്കാന്‍ രംഗത്തെത്തിയിട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്്. കൂടാതെ പോലിസില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഇബ്രാഹിമിന്റെ സഹോദരന്‍ വഴിയും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടത്രേ. വനിതാ ലീഗ് നേതാവ് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാവക്കാട് പോലിസ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തത്. പീഡനം സംബന്ധിച്ച് പരാതിക്കാരി മജിസ്‌ട്രേറ്റിന് മൊഴിനല്‍കുകയും ചെയ്തിരുന്നു. അതേ സമയം, സ്ത്രീ പീഡന കേസില്‍ കെ എം ഇബ്രാഹിമിന്റെ പേരില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇബ്രാഹിം ഡയറക്ടറായ ഒരുമനയൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയും അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss