|    Jul 24 Mon, 2017 8:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ റഗ്ബിയില്‍ ആദ്യ സ്വര്‍ണം ആസ്‌ത്രേലിയക്ക്

Published : 10th August 2016 | Posted By: SMR

റിയോ ഒളിംപിക്‌സില്‍ അരങ്ങേറിയ വനിതകളുടെ റഗ്ബി സെവന്‍സ് മല്‍സരത്തില്‍ ആസ്‌ത്രേലിയ സ്വര്‍ണമണിഞ്ഞു. തങ്ങളുടെ ബദ്ധവൈരികളായ ന്യൂസിലന്‍ഡിനെയാണ് ഓസീസ് ഫൈനലില്‍ 24-17നു പരാജയപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടം കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു.
ഒളിംപിക് സ്വര്‍ണത്തോടെ വനിതാ റഗ്ബിയില്‍ ഓസീസ് ഒരിക്കല്‍ക്കൂടി തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ഈ വര്‍ഷത്തെ റഗ്ബി ലോകകപ്പിലും ഓസീസാണ് ചാംപ്യന്‍മാരായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക