|    May 27 Sat, 2017 1:43 pm
FLASH NEWS

വനിതാ മജിസ്‌ട്രേറ്റ് ജീവനൊടുക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍

Published : 10th October 2016 | Posted By: SMR

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വനിതാ ജോയിന്റ് മജിസ്‌ട്രേറ്റ് ആത്മഹത്യ ചെയ്തു. കാണ്‍പൂര്‍ (റൂറല്‍) മജിസ്‌ട്രേറ്റ് പ്രതിഭാഗൗതം (30) ആണ് സ്വവസതിയില്‍ തൂങ്ങി മരിച്ചത്. മൃതദേഹത്തില്‍ മുറിവിന്റെ അടയാളങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവിനെയും പോലിസ് ചോദ്യം ചെയ്തു വരുകയാണ്. ഡല്‍ഹിയില്‍ അഭിഭാഷകനാണ് ഭര്‍ത്താവ്.
പ്രതിഭ ഡല്‍ഹിയില്‍ നിന്ന് ശനിയാഴ്ചയാണ് മടങ്ങിയത്. താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ അവരെ കിട്ടിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് കാണ്‍പൂരിലെത്തിയപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ പ്രതിഭയെ കണ്ടെത്തിയതെന്ന് അദ്ദേഹം പോലിസിനോടു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം അറിയാനാവൂ എന്ന് സിറ്റി പോലിസ് സൂപ്രണ്ട് സോമന്‍ വര്‍മ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day