|    Mar 24 Fri, 2017 11:53 am
FLASH NEWS

വനിതാ ബൂത്തില്‍ കനത്ത പോളിങ്; വനിതാ ഉദ്യോഗസ്ഥര്‍ കുഴങ്ങി

Published : 17th May 2016 | Posted By: SMR

തിരൂരങ്ങാടി: കനത്ത പോളിങില്‍ വനിതാ ബൂത്തില്‍ പണിയെടുത്ത് വനിതാ ഉദ്യോഗസ്ഥര്‍ കുഴങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട തിരൂരങ്ങാടി താലൂക്കിന് കീഴില്‍ തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലായി മൂന്നിടത്താണ് വനിതാ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നത്.
പ്രിസൈഡിങ് ഓഫിസറും പോലിസുമടക്കം അഞ്ചുപേരും വനിതകളാണ്. 1237 വോട്ടര്‍മാരുള്ള ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിലെ 52ാം ബൂത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ് നടന്നു. കനത്ത പോളിങിനിടയില്‍ ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും വനിതാ ഉദ്യോഗസ്ഥരെ ദുരിതത്തിലാക്കി.
ജനറേറ്ററില്‍ ഇടയ്ക്ക് വച്ച് ഇന്ധനം തീര്‍ന്നതോടെ ടോര്‍ച്ചടിച്ച് വോട്ടര്‍പട്ടിക പരിശോധിക്കേണ്ട അവസ്ഥയും ഇവര്‍ക്കുണ്ടായി. ജോലി ഭാരം കൂടിയതോടെ പ്രിസൈഡിങ് ഓഫിസറും മറ്റു ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് വിശ്രമമില്ലാതെ സേവനമനുഷ്ടിച്ചാണ് പോളിങ് പൂര്‍ത്തീകരിച്ചത്. തലേദിവസം പോളിങ് സ്റ്റേഷനില്‍ എത്തിയ ഇവര്‍ക്ക് താമസ സൗകര്യങ്ങളടക്കമുളള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടായതും ഇവരെ ഏറെ ദുരിതത്തിലാക്കി.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക