|    Dec 14 Fri, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വനിതാ ബില്ല് അവതരണം കേന്ദ്രം പരിഗണിക്കുന്നു

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. എന്നാല്‍, അന്തിമതീരുമാനം എടുത്തിട്ടില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.  2010ല്‍ ബില്ല് രാജ്യസഭ പാസാക്കിയതാണ്. എന്നാല്‍, പാര്‍ട്ടിഭേദമെന്യേ പിന്നാക്കവിഭാഗ എംപിമാരുടെയും ചില പ്രാദേശിക കക്ഷികളുടെയും എതിര്‍പ്പു മൂലം ബില്ല് ലോക്‌സഭയില്‍ പാസാക്കാനായില്ല. ബില്ല് ഉയര്‍ന്ന ജാതിയില്‍പെട്ട വനിതകള്‍ക്കാണ് ഗുണകരമാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss