|    Jul 21 Fri, 2017 10:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ ഫുട്‌ബോള്‍: ബ്രസീല്‍, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ് ജയത്തോടെ തുടങ്ങി

Published : 5th August 2016 | Posted By: SMR

സാവോപോളോ: ഒളിംപിക്‌സ് വനിതാ വിഭാഗം ഫുട്‌ബോള്‍ മ ല്‍സരങ്ങള്‍ക്ക് തുടക്കമായി. ആതിഥേയരായ ബ്രസീല്‍, കരുത്ത രായ ജര്‍മനി, അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ ജയത്തോടെ തുടക്കം ഗംഭീരമാക്കി.
ഗ്രൂപ്പ് ഇയില്‍ ചൈനയെ 3-0 നാണ് ബ്രസീല്‍ തകര്‍ത്തത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സ്വീഡന്‍ 1-0ന് ദക്ഷിണാഫ്രിക്കയെ മറികടന്നു. ഗ്രൂപ്പ് എഫില്‍ ജര്‍മനി എതിരില്ലാത്ത ആറു ഗോളുകള്‍ക്കു സിംബാബ്‌വെയെ മുക്കുകയായിരുന്നു. ഗ്രൂപ്പ് ജിയില്‍ അമേരിക്ക 2-0ന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പില്‍ കൊളംബിയയെയാണ് ഫ്രാന്‍സ് 4-0നു തുരത്തിയത്.
ചൈനയ്‌ക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആധികാരിക പ്രകടനം നടത്തിയാണ് ബ്രസീല്‍ ജയം പിടിച്ചെടുത്തത്. മല്‍സരം തുടങ്ങി 10ാം മിനിറ്റില്‍ത്തന്നെ മോണിക്കയിലൂടെ ബ്രസീല്‍ ലീഡ് കണ്ടെത്തി. 59ാം മിനിറ്റില്‍ ആന്‍ഡ്രേസ ആല്‍വസ് സ്‌കോര്‍ 2-0 ആക്കി. ഫൈനല്‍ വിസിലിനു മുമ്പ് ക്രിസ്റ്റിയാനെ ഗോള്‍പട്ടിക തികച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക