|    Oct 21 Sat, 2017 10:38 am
Home   >  Todays Paper  >  page 11  >  

വനിതാ ഫുട്‌ബോളില്‍ ജര്‍മനിക്ക് കന്നി സ്വര്‍ണം

Published : 21st August 2016 | Posted By: SMR

വനിതാ ഫുട്‌ബോളില്‍ യൂറോപ്യന്‍ അതികായരായ ജര്‍മനിക്കു കന്നി സ്വര്‍ണം. ഫൈനലില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനി കീഴടക്കിയത്. ഇരുടീമിനും നിരവധി ഗോളവസരങ്ങള്‍ ലഭിച്ച കളിയില്‍ ആദ്യം ലക്ഷ്യം കണ്ടത് ജര്‍മനി തന്നെയാണ്. 48ാം മിനിറ്റില്‍ സെനിഫര്‍ മറോസാനായിരുന്നു ജര്‍മന്‍ സ്‌കോറര്‍.
62ാം മിനിറ്റില്‍ ലീഡുയര്‍ത്തി ജര്‍മനി മല്‍സരത്തില്‍ പിടിമുറുക്കി. സെല്‍ഫ് ഗോളാണ് ജര്‍മനിക്ക് ലീഡ് സമ്മാനിച്ചത്. അഞ്ചു മിനിറ്റിനകം സ്റ്റീന ബ്ലാക്ക്‌സ്റ്റീനിയസിലൂടെ സ്വീഡന്‍ ഗോള്‍ തിരിച്ചടിച്ചു.
അതേസമയം, ആതിഥേയരായ ബ്രസീലിനെ അട്ടിമറിച്ച് കാനഡ വെങ്കല മെഡല്‍ കരസ്ഥമാക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാനഡ മഞ്ഞപ്പടയെ ഞെട്ടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക