|    May 23 Tue, 2017 8:30 pm
FLASH NEWS

വനിതാ പോലിസുകാരുടെ പ്രാതിനിധ്യം 10 ശതമാനമായി ഉയര്‍ത്തും: മുഖ്യമന്ത്രി

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം പത്തു ശതമാനമായി ഉയര്‍ത്തുമെന്നും ജയിലുകളുടെ പരിഷ്‌കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
അര്‍ഹതയുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത ക്യാംപ് ഫോളോവേഴ്‌സ്, ബ്യൂഗിളേഴ്‌സ്, ഡ്രമ്മേഴ്‌സ് എന്നിവര്‍ക്കു വേണ്ടി പ്രത്യേക ക്ഷേമനടപടികളും സ്‌പെഷ്യല്‍ റൂളുകളും രൂപീകരിക്കും. ഗ്രോത്രമേഖലയില്‍ നിന്നു സേനയിലേക്കു നേരിട്ടു റിക്രൂട്ട് ചെയ്യും. ജനങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനും വിവരങ്ങള്‍ ശേഖരിക്കാനും പോലിസ് സ്‌റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത സ്‌റ്റേഷനുകള്‍ സമയബന്ധിതമായി സ്വന്തം കെട്ടിടങ്ങളിലേക്കു മാറ്റും. എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി സ്‌റ്റേഷനുകളായി മാറ്റും. നിലവിലുള്ള ഒഴിവുകള്‍ സമയബന്ധിതമായി നികത്തും. യുവാക്കളെയും കുട്ടികളെയും തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതു തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day