|    Mar 27 Mon, 2017 2:26 am
FLASH NEWS

വനിതാ പൈലറ്റ് കൂടെ വേണമെന്ന പുരുഷ പൈലറ്റിന്റെ വാശിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ടര മണിക്കൂര്‍

Published : 7th April 2016 | Posted By: swapna en

Air-India-new

ചെന്നൈ: സഹ പൈലറ്റായ വനിതാ പൈലറ്റ്് ഉണ്ടെങ്കിലേ വിമാനം പുറപ്പെടൂ എന്ന പ്രധാന പൈലറ്റിന്റെ വാശിയില്‍ എയര്‍ ഇന്ത്യാ വിമാനം വൈകിയത് രണ്ടര മണിക്കൂര്‍. 110 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യയുടെ ചെന്നൈയില്‍ നിന്നും തിരുവനന്തപുരം വഴി മാലിയിലേക്കുള്ള വിമാനമാണ് പുരുഷ പൈലറ്റിന്റെ കടും പിടിത്തതില്‍ വൈകിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വനിതാ പൈലറ്റ് എത്താതെ വിമാനം പറത്തില്ലെന്ന വാശിയിലായിരുന്ന പ്രധാന പൈലറ്റ്. രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനം പൈലറ്റിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെ തുടര്‍ന്ന് 9.13നാണ് എടുത്തത്. എന്നാല്‍ വനിതാ പൈലറ്റ് നേരത്തെ തന്നെ ഡല്‍ഹിയിലേക്ക് മറ്റൊരു വിമാനത്തില്‍ തിരിച്ചിരുന്നു.
വിവാദ പൈലറ്റ് രാജിവച്ച് ആറുമാസത്തെ നോട്ടിസ് പിരീഡിലാണ്. കൂടാതെ ചൊവ്വാഴ്ച ഇയാള്‍ക്ക്് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇന്നലെ പെട്ടെന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കുകയായിരുന്നു.  സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക