|    Feb 19 Mon, 2018 5:25 pm
FLASH NEWS

വനിതാ പഞ്ചായത്ത് അംഗത്തിന്റെ കാര്‍ കത്തിച്ചു

Published : 11th January 2017 | Posted By: fsq

 

കോഴിക്കോട്: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടു. അയല്‍വാസികള്‍ നായകുരയ്ക്കുന്ന ശബ്്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കാര്‍ കത്തുന്നത് കണ്ട് ഓടികൂടി പെട്ടെന്ന് തീയണച്ചതിനാല്‍ പിന്‍വശം മാത്രം അഗ്്‌നിക്കിരയായി. പെരുമണ്ണ പഞ്ചായത്ത് ഏഴാം വാര്‍ഡ് വനിതാ മെമ്പര്‍ സബിഷ രാജേഷിന്റെ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കത്തിച്ചത്. പൂളേങ്കര മണക്കടവ് റോഡിലെ ‘ശ്രീലക്ഷ്്മി’ എന്ന വീടിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ആളുകള്‍ ഉണര്‍ന്ന സമയത്ത് ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതിന്റെ ശബ്്ദം കേട്ടതായി പറയുന്നു. തീ വയ്ക്കാന്‍ ഉപയോഗിച്ച പെട്രോള്‍ കൊണ്ടുവന്ന കുഴിയും തീപ്പെട്ടിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കഞ്ചാവ് മയക്ക് മരുന്നുപയോഗം വര്‍ധിച്ചതിനെത്തുടര്‍ന്ന് മൂന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്ന് മയക്കുമരുന്ന് മാഫിയക്കെതിരേ സംഘടിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് സബിഷയാണ്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരേ സമരങ്ങള്‍ സംഘടിപ്പിച്ചതിനുള്ള വൈരാഗ്യം കാരണം മാഫിയസംഘത്തിലുള്ള ആരെങ്കിലുമാവാം തീവെപ്പിന് പിറകിലെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പ്രതിഷേധിച്ചു. മയക്കു മരുന്ന് വില്‍പന സംഘത്തിനെതിരേ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss