|    Apr 26 Thu, 2018 3:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വനിതാ ഡിഎസ്പിയുടെ മരണം: അന്വേഷണം സിബിഐക്ക്

Published : 2nd July 2016 | Posted By: SMR

ചെന്നൈ: ഡിഎസ്പി ആര്‍ വിഷ്ണുപ്രിയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ദലിത് യുവാവായ വി ഗോകുല്‍രാജ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന വിഷ്ണുപ്രിയയെ 2015 സപ്തംബര്‍ 18നാണു തൂങ്ങിമരിച്ചത്. ജസ്റ്റിസ് ഹുലുവാദി ജി രമേശ്, എം വി മുരളി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസന്വേഷണം സംസ്ഥാന സിബി-സിഐഡിയില്‍ നിന്ന് സിബിഐക്ക് കൈമാറിയത്.
വിഷ്ണുപ്രിയയുടെ പിതാവ് രവി നല്‍കിയ ഹരജിയിലാണു നടപടി. സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് പിതാവ് അപ്പീല്‍ നല്‍കുകയായിരുന്നു. സംസ്ഥാന പോലിസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇത്തരം കേസുകളില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതു സാധാരണയാണെന്നും കോടതി നിരീക്ഷിച്ചു.
തിരുച്ചെന്ദൂരിലെ വസതിയിലെ ഓഫിസ് മുറിയില്‍ കഴിഞ്ഞ സപ്തംബര്‍ 18നാണു വിഷ്ണുപ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോകുല്‍രാജ് കൊലക്കേസ് അന്വേഷിക്കുന്ന വിഷ്ണുപ്രിയയെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും പിതാവ് ആരോപിച്ചിരുന്നു. വിഷ്ണുപ്രിയയുടെ സുഹൃത്തും ഡിഎസ്പിയുമായ ഉമാ മഹേശ്വരിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗോകുല്‍രാജ് കൊലക്കേസില്‍ ചില അറസ്റ്റുകള്‍ ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥര്‍ പ്രിയയെ പീഡിപ്പിച്ചിരുന്നതായി അവര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss