|    Oct 16 Tue, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ ഡബിള്‍സില്‍ സാനിയ സെമിയില്‍ ; ഇന്ത്യക്ക് പ്രതീക്ഷ

Published : 9th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സൂപ്പര്‍ ടെന്നിസ് താരം സാനിയ മിര്‍സ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സിന്റെ സെമി ഫൈനലില്‍ കടന്നു. ചൈനീസ് താരം ഷുയ് പെങിനൊപ്പം റാക്കറ്റേന്തുന്ന സാനിയ ചെക്ക് റിപ്ലബിക്ക് താരം ആന്‍ഡ്രിയ ഹഌവക്കോവ – ഹംഗറിയുടെ ടിമിയ ബാബോസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മല്‍സരത്തിനൊടുവില്‍ 7-6, 6-4 എന്ന സ്‌കോറിനായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. സാനിയയുടെ 2017 സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം സെമിയാണിത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടം നേരിട്ടാണ് നാലാം സീഡായ ഇന്തോ – ചൈനീസ് സഖ്യത്തിന്റെ വിജയം. സെമിയില്‍ രണ്ടാം സീഡ് മാര്‍ട്ടിന് ഹിംഗിസ്‌യുവാന്‍ ചാന്‍ സഖ്യമാണ് സാനിയ ജോഡിയുടെ എതിരാളികള്‍. ഈ സീസണിലെ ആസ്‌ത്രേലിയന്‍ ഓപണിലും വിംബിള്‍ഡണിലും മൂന്നാം റൗണ്ടില്‍ തന്നെ സാനിയ പുറത്തായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss