|    Sep 21 Fri, 2018 1:26 pm
FLASH NEWS
Home   >  Sports  >  Cricket  >  

വനിതാ ട്വന്റി20 ചലഞ്ച്; സൂപ്പര്‍ നോവാസിന് ജയം

Published : 22nd May 2018 | Posted By: vishnu vis

മുംബൈ: വനിതാ ട്വന്റി20 ചലഞ്ച് മല്‍സരത്തില്‍ ട്രെയല്‍ ബ്ലെസേഴ്‌സിനെതിരേ സൂപ്പര്‍ നോവാസിന് ജയം അവസാന പന്തുവരെ ആവേശം നീണ്ടു നിന്ന മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനാണ് സൂപ്പര്‍ നോവാസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ട്രയല്‍ബ്ലാസ്‌ഴേസ് 20 ഓവറില്‍ ആറ് വിക്കറ്റിന് 129 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സൂപ്പര്‍ നോവാസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.
മിതാലി രാജ് (22), ഡാനിയേല വ്യാട്ട് (24), ഹര്‍മന്‍പ്രീത് കൗര്‍ ( 21) എന്നിവരുടെ ബാറ്റിങാണ് സൂപ്പര്‍ നോവാസിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ട്രെയല്‍ ബ്ലെസേഴ്‌സിന് വേണ്ടി സൂസി ബേറ്റ്‌സ് (32), ജെമീമ റോഡ്രിഗസ് എന്നിവരും തിളങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss