|    May 25 Thu, 2017 6:58 am
FLASH NEWS

വനിതാ ട്വന്റി ലോകകപ്പ്: ഇന്ത്യ പൊരുതിത്തോറ്റു

Published : 23rd March 2016 | Posted By: SMR

ധര്‍മശാല: വനിതകളുടെ ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യക്കു തോല്‍വി. ഇ ന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനോട് രണ്ടു വിക്കറ്റിന് ഇന്ത്യ പൊരുതിവീഴുകയായിരുന്നു. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത തുലാസിലായി.
നേരത്തെ ആദ്യ മല്‍സരത്തി ല്‍ ബംഗ്ലാദേശിനോട് വമ്പന്‍ ജയം കരസ്ഥമാക്കിയ ഇന്ത്യ രണ്ടാമങ്കത്തില്‍ ചിരവൈരികളായ പാകിസ്താനോട് അടിയറവ് പറഞ്ഞിരുന്നു. ഇനി ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതോടൊപ്പം ഭാഗ്യവും കൂടെ നിന്നെങ്കില്‍ മാത്രമേ ഇന്ത്യക്ക് സെമി ടിക്കറ്റ് ലഭിക്കുകയൂള്ളൂ.
നാളെ നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനെ തോല്‍പ്പിക്കുകയും പാകിസ്താ ന്‍ ബംഗ്ലാദേശിനോടോ ഇംഗ്ലണ്ടിനോടോ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് സെമി സ്വപ്‌നം കാണാനാവുകയൂള്ളൂ. ഇങ്ങനെ സംഭവിച്ചാല്‍ വിന്‍ഡീസിനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ഇംഗ്ലണ്ടിനു പിറകിലായി ഗ്രൂപ്പ് ബിയി ല്‍ നിന്ന് ഇന്ത്യക്ക് സെമിയിലെത്താന്‍ സാധിക്കും.
ഇന്നലെ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 90 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 19 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി ഏക്ത ബിസ്ത് നാലു വിക്കറ്റുമായി മിന്നിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ഇംഗ്ലണ്ടിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹേതര്‍ നൈറ്റാണ് കളിയിലെ താരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day