|    Mar 29 Wed, 2017 6:39 pm
FLASH NEWS

വനിതാ ജീവനക്കാര്‍ക്ക് താമസസൗകര്യംഇല്ലെങ്കില്‍ നടപടി: ലേബര്‍ കമ്മീഷന്‍

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: വനിതാ ജീവനക്കാര്‍ക്ക് നിയമാനുസൃതമായ താമസസൗകര്യം ലഭ്യമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ കെ ബിജു.
ഈ മാസം 12നും 18നും തിരുവനന്തപുരം നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാരശാലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 300ഓളം വനിതാ ജീവനക്കാരെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാതെ പാര്‍പ്പിച്ച അട്ടക്കുളങ്ങരയിലെ വസ്ത്രവ്യാപാരശാലയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പത്ത് ദിവസത്തിനകം വനിതാ ജീവനക്കാരെ അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതു പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു.
ജില്ലാ ലേബര്‍ ഓഫിസര്‍ കെ ജി വല്‍സലകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം തൊഴില്‍വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day